മൈക്രോ ഇറിഗേഷൻ പദ്ധതി വരുന്നു
Thursday 25 September 2025 12:15 AM IST
കോട്ടയം: കാർഷിക മേഖലയിൽ പുത്തൻ ഉണർവിനായി ജലസേചനവകുപ്പ് നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിക്കുന്നു. 2.15 കോടി രൂപ ചെലവിട്ട് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജയ്ഗിരി വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃത്യമായ അളവിലുള്ള വെള്ളവും വളവും കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ എത്തിക്കുന്ന ജലസേചന രീതിയാണ് മൈക്രോ (ഡ്രിപ്) ഇറിഗേഷൻ. കുറവിലങ്ങാട് കാളിയാർ തോട്ടം മേഖലയിലെ 47 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 50 ഏക്കർ കൃഷിഭൂമിയിലെ സമ്മിശ്ര വിളകൾക്കാണ് തുടക്കത്തിൽ സൂക്ഷ്മ ജലസേചനസൗകര്യം ലഭ്യമാക്കുന്നത്.