അദ്ധ്യാപക പരിശീലനം
Thursday 25 September 2025 12:15 AM IST
കോട്ടയം : ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ നൽകുന്ന രണ്ടാം ഘട്ട ഏകദിന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഇന്ന് രാവിലെ രാവിലെ 10 ന് കമ്മിഷൻ അംഗം കെ.കെ. ഷാജു കോട്ടയം നിർവഹിക്കും. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കാനും സമൂഹമാദ്ധ്യമ സാക്ഷരത, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുകയുമാണ് ലക്ഷ്യം.