ഭിന്നശേഷിക്കാരെ  ചേർത്ത് പിടിക്കണം

Thursday 25 September 2025 1:16 AM IST

കുറവിലങ്ങാട് : ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കാനും മുഖ്യധാരയിലെത്തിക്കുന്നതിനും സമൂഹത്തിന് കടമയുണ്ടെന്നും മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ഹൃദയപൂർവ്വം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻമാരായ എം.എൻ.രമേശൻ, ടെസ്സി സജീവ്, ബ്ലോക്ക് മെമ്പർ സിൻസി മാത്യു എന്നിവർ പ്രസംഗിച്ചു.