പ്രതിഷേധ യോഗം  സംഘടിപ്പിച്ചു

Thursday 25 September 2025 12:16 AM IST

പൂഞ്ഞാർ : ടൂറിസ്റ്റ് കേന്ദ്രമായ പഴുക്കാക്കാനത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ.പി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.ആർ മനോജ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.ആർ സോമൻ, പഞ്ചായത്ത് മെമ്പർ ഇത്തമ്മ, ജോളി, ജെയിംസ് മാമൻ,ജോയി ജോസഫ്, എ.വി സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.