നിയോജക മണ്ഡലം കമ്മിറ്റി യോഗം
Thursday 25 September 2025 12:17 AM IST
എരുമേലി : എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മിർഷാഖാൻ മങ്കാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി.എ ശാലു, അനിത കല്യാണി, ഇബ്രാഹിം, റാഫി, ശ്രീലക്ഷ്മി തെക്കുംപ്ലാക്കൽ,ബൈജു കൊടിത്തോട്ടം, രാകേന്ദു പറത്താനം, അരുൺമൈലംമൂട്ടിൽ, ഷിയാസ് വാഹിരിയിൽ, ജസ്റ്റിൻ, അജേഷ് ഏന്തയാർ, അഖിൽ കൂട്ടിക്കൽ, ശ്രീദേവി, അഷറഫ് ഒലിക്കൽ പതാലിൽ, സീതുമോൾ ഇളങ്കാട്, ഷിജോ എന്നിവർ പങ്കെടുത്തു.