അന്നമൂട്ടുന്നവന്റെ അന്നം മുട്ടിക്കരുത് 

Thursday 25 September 2025 12:17 AM IST

ചങ്ങനാശേരി : അന്നമൂട്ടുന്നവന്റെ അന്നം മുട്ടിക്കുന്നവരായി സംസ്ഥാന സർക്കാർ മാറിയെന്ന് നെൽ കർഷക സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി പറഞ്ഞു. നെൽ കർഷക സമിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ കുട്ടനാട്ടിലെത്തുന്ന കേന്ദ്ര കൃഷി മന്ത്രിക്ക് കൊടുക്കുന്ന നിവേദനത്തിലെ ആവശ്യങ്ങൾ അവതരിപ്പിച്ചു. കെ.ബി മോഹനൻ, ലാലിച്ചൻ പള്ളിവാതുക്കൽ, സണ്ണി തോമസ്, ജി.സൂരജ്, ശർമ്മ വാലടി എന്നിവർ പങ്കെടുത്തു.