വിജയ് ദേവരകൊണ്ടയുടെ നായിക കീർത്തി സുരേഷ്
വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഇതാദ്യമായി നായകനും നായികയുമായി എത്തുന്നു.
രവി കിരൺ കോല രചനയും സംവിധാനവും നിർവഹിക്കുന്ന ബഹുഭാഷാ ചിത്രത്തിൽ ആണ് ഒരുമിക്കുന്നത്.
രാജ വാരു റാണു ഗാരു, റൗഡി ജനാർദ്ദനൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രവി കിരൺ കോല.അതേസമയം കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയിൽ വിജയ് ദേവരകൊണ്ട അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ച രംഗങ്ങൾ ഉണ്ടായില്ല.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്‌ഷൻ ഡ്രാമയാണ് വിജയ് ദേവരകൊണ്ട - കീർത്തി സുരേഷ് ചിത്രം. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. രാഹുൽ സുകൃതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയോടൊപ്പം അഭിനയിക്കുകയാണ് വിജയ് ദേവരകൊണ്ട. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ മെഗാ ഹിറ്റുകൾക്കുശേഷം വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.