ആക്ഷന് അർജുൻ, പോരാടാൻ ഐശ്വര്യ രാജേഷ്

Thursday 25 September 2025 6:00 AM IST

മഫ്തി പൊലീസ് ടീസർ

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചനയും സംവിധാനവും നിർവഹിച്ച ക്രൈം ത്രില്ലർ ചിത്രം "മഫ്തി പൊലീസ്" ടീസർ പുറത്ത്.അർജുന്റെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിന്റെ സൂക്ഷ്മമായ അഭിനയ മികവും ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചിപ്പിക്കുന്നു.സസ്‌പെൻസിനൊപ്പം വൈകാരികമായ തീവ്രതയും ഉൾപ്പെടുത്തിയ ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്.ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

കോ പ്രൊഡ്യൂസർ- ബി വെങ്കിടേശൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ - രാജ ശരവണൻ, ഛായാഗ്രഹണം- ശരവണൻ അഭിമന്യു, സംഗീതം- ഭരത് ആശീവാഗൻ, എഡിറ്റിംഗ്- ലോറൻസ് കിഷോർ,

ജി എസ് ആർട്സിന്റെ ബാനറിൽ ജി. അരുൾകുമാർ ആണ് നിർമ്മാണം. പി.ആർ.ഒ- ശബരി