മോദി ചിത്രവുമായി മാ വന്ദേ പുതിയ പോസ്റ്റർ

Thursday 25 September 2025 6:38 AM IST

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന "മാ വന്ദേ" എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത്. നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് പോസ്റ്റർ .യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. കുട്ടിക്കാലം മുതൽ രാഷ്ട്രീയനേതാവ് ആകുന്നതുവരെയുള്ള മോദിയുടെ ജീവിത യാത്ര കാട്ടാനാണ് സംവിധായകൻ ക്രാന്തി കുമാർ സി. എച്ച് കാട്ടാൻ ഒരുങ്ങുന്നത്. മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുന്നു.

മോദിയുടെ ജന്മദിനത്തിൽ ആണ് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി. എം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ഛായാഗ്രഹണം - കെ. കെ. സെന്തിൽ കുമാർ സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻ.എസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടി.വി.എൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു .എം, പി.ആർ.ഒ- ശബരി.

.