ക്യാൻസർ നിർണയ ക്യാമ്പ്
Thursday 25 September 2025 2:42 AM IST
വിഴിഞ്ഞം: വിഴിഞ്ഞം ലയൺസ് ക്ലബും അദാനി ഫൗണ്ടേഷനും വിഴിഞ്ഞം ജനമൈത്രി പൊലീസും സംയുക്തമായി റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ വിഴിഞ്ഞം ലയൺസ് ക്ലബിൽ കാൻസർ നിർണയക്യാമ്പ് നടത്തി.ലയൺസ് ഇന്റർനാഷണൽ റീജിയൻ ചെയർ പേഴ്സൺ ഷാജി ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് നന്ദു കസവുകട അദ്ധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്റ്റ് ചെയർ പേഴ്സൺ വിനോദ്കുമാർ, സി.ഡി.എസ് മെമ്പർ പ്രസന്നകുമാരി,ജോർജ് സെൻ,രാകേഷ്,വിനോദ്,റാഫി,അരുൺ പി, സിബി മൈക്കിൾ,മധു സൂധനൻ,സദാശിവൻ, രതീഷ്,ശോഭന കുമാർ,സുനിൽ,ഡോ.അർച്ചന എന്നിവർ പങ്കെടുത്തു.