മോഡൽ ജർമ്മൻ പാർലമെന്റ്
Thursday 25 September 2025 2:51 AM IST
തിരുവനന്തപുരം: ഗൊയ്‌ഥെ സെൻട്രയും പേയാട് ഗ്രീൻവാലി പബ്ലിക്ക് സ്‌കൂളും സംയുക്തമായി 'മോഡൽ ജർമ്മൻ പാർലമെന്റ് ' സംഘടിപ്പിച്ചു.ഓരോ സ്‌കൂളിൽ നിന്നും നാല് പ്രതിനിധികൾക്ക് പുറമെ റിപ്പോർട്ടർ,ഫോട്ടോ ജേർണലിസ്റ്റ് എന്നിവരുൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ,ഗുഡ് ഷെപ്പേർഡ്,സർവോദയ ഐ.എ.സി.എസ്.ഇ,ഭാരതീയ വിദ്യാഭവൻ,ലയോള,ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്.എസ്,ഓക്സ്‌ഫോർഡ് സ്‌കൂൾ, ട്രിവാൻഡ്രം ഇന്റർനാഷണൽ,ലെക്കോൾ ചെമ്പക ഐ.സി.എസ്.ഇ,ലെക്കോൾ ചെമ്പക ഇന്റർനാഷണൽ,വിമല ഹൃദയ ഐ.എസ്.സി,ക്രൈസ്റ്റ് നഗർ മാറനല്ലൂർ,പട്ടം ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ,സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ എൽ.എം.എസ്,ക്രൈസ്റ്റ് നഗർ ഐ.സി.എസ്.ഇ ഗേൾസ് ഹയർസെക്കൻഡറി, ഭവൻസ് എളമക്കര,വിശ്വജ്യോതി എന്നീ സ്‌കൂളുകൾ പങ്കെടുത്തു.