എ.രാമചന്ദ്രൻ മ്യൂസിയത്തിന്റെ ലോഗോ പ്രകാശനം
തിരുവനന്തപുരം: കൊല്ലത്തുള്ള ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രൻ മ്യൂസിയത്തിന്റെ ലോഗോ തിരുവനന്തപുരത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. എ.രാമചന്ദ്രൻ മ്യൂസിയം ഒക്ടോബർ ആദ്യവാരം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. എ.രാമചന്ദ്രന്റെ മകനും നാസയിൽ ശാസ്ത്രജ്ഞനുമായ രാഹുൽ രാമചന്ദ്രൻ,കേരള ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സെക്രട്ടറി എബി എൻ.ജോസഫ്,മനു.സി.പുളിക്കൻ,ശബരീലാൽ തുടങ്ങിയവർ പങ്കെടുത്തു.എ.രാമചന്ദ്രന്റെ 'ദി സോംഗ് ഓഫ് ദി സിംബൂൾ ട്രീ'എന്ന ചിത്രത്തിൽ നിന്ന് വികസിപ്പിച്ചതാണ് ലോഗോ. മ്യൂസിയത്തിൽ, രാമചന്ദ്രന്റെ കലാസൃഷ്ടികളും അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും,സിറാമിക്കുകളും, സ്റ്റാമ്പ് ഡിസൈനുകളും, കുട്ടികൾക്കായുള്ള ബുക്കുകളുമുണ്ട്. ആധുനിക ശാസ്ത്രീയരീതിയിൽ അന്തർദേശീയ നിലവാരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്.
ക്യാപ്ഷൻ: എ.രാമചന്ദ്രൻ മ്യൂസിയത്തിന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു