"ഒപ്പം കാട്ടാക്കട ജോബ് ഫെയർ"
കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തിലെ തൊഴിൽരഹിതരായ യുവതി - യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി, ഒപ്പം പദ്ധതിയുടെ ഭാഗമായി "ഒപ്പം കാട്ടാക്കട ജോബ് ഫെയർ" എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. ഒക്ടോബർ 15ന് രാവിലെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുർവേദ കോളേജിലാണ് തൊഴിൽമേള.പരിപാടിയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ,സരസ്വതി കോളേജ് സി.ഇ.ഒ ഡോ.ദേവി മോഹൻ, ടരിവാൻഡ്രം ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജ്മോഹൻ, ഫ്യൂച്ചൽ ലീപ് സി.ഇ.ഒ രവിമോഹൻ,എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് എന്നിവർ പങ്കെടുത്തു.18 വയസ് പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്ക് oppamkattakada.com എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്ട്രേഷൻ നടത്താം.അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധി 55 വയസ്.തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 6ന് വൈകിട്ട് 5.