കായംകുളം ബാബുവിന് നവരാത്രി മണ്ഡപത്തിൽ ആദരവ്

Thursday 25 September 2025 2:15 AM IST

ശിവഗിരി: നവരാത്രി മണ്ഡപത്തിൽ ഐഡിയ സ്റ്റാർസിംഗർ ഫെയിം കായംകുളം ബാബു അവതരിപ്പിച്ച ഭക്തി ഗാനസുധ രണ്ടു മണിക്കൂർ നേരം ശിവഗിരികുന്നുകളെയും പ്രാന്തപ്രദേശങ്ങളെയും ഭക്തിനിർഭരമാക്കി . കാഴ്ചപരിമിതിയുള്ള ബാബു കേട്ടു പഠിച്ച ഗാനങ്ങളാണ് അവതരിപ്പിക്കാറ്. ഗുരുദേവ ഭക്തനായ ബാബു ഇനിയുള്ള കാലം ഈ രംഗത്ത് സജീവമാകാനാണ് ആഗ്രഹിക്കുന്നത്. ശിവഗിരിയുടെ വേദികളിൽ പല വേളകളിൽ ബാബു പ്രഭാഷണവും ഗുരുഭക്തി ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. നവരാത്രി ആഘോഷ കമ്മറ്റി കൺവീനർ സ്വാമി വിജാനന്ദ ബാബുവിനെ ഷാളണിയിച്ച് ശിവഗിരി മഠത്തിന്റെ ആദരവ് നൽകി. സഹപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.