വികസനച്ചിറകിൽ കടലുകാണിപ്പാറ ടൂറിസം

Thursday 25 September 2025 1:04 AM IST

കിളിമാനൂർ: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് ഭരണാനുമതി. 99.99 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് വിനോദസഞ്ചാരവകുപ്പ് നൽകിയത്. കടലുകാണിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്റിയായിരുന്ന എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിച്ചു. ഇതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവും നടന്നുവരുന്നു. കടലുകാണിപ്പാറയോട് അധികൃതർ കാട്ടുന്ന അവഗണന ചൂണ്ടിക്കാട്ടി കേരള കൗമുദി ആഗസ്റ്റ് 3 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 ഇഷ്ടിയിടം

കടലുകാണിപ്പാറ സംസ്ഥാന പാതയിൽ കാരേ​റ്റ് നിന്നും 5 കിലോമീ​റ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതിചെയ്യുന്നു. കിഴക്ക് സഹ്യാദ്റിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂ​റ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും അതിലൂടെയുള്ള കപ്പലുകളെയും കാണാമെന്നാണ് വിവരം. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രവുമുണ്ട്.

കോഫി ഷോപ്പ്, ടോയ്‌ലെറ്റോടുകൂടിയ സെക്യൂരി​റ്റി ക്യാബിൻ, നിലവിലെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നവീകരണം, സോളാർ ലൈ​റ്റുകൾ, ഹാൻഡ് റെയിൽസ്, വേസ്​റ്റ് ബിന്നുകൾ, ഗാർഡൻ ലൈ​റ്റുകൾ, ബെഞ്ചുകൾ, നെയിം സൈനേജസ്, ലാൻഡ് സ്‌കേപ്പിംഗ്, ഇലക്ട്രിക് വർക്കുകൾ