 നൃത്ത അദ്ധ്യാപകന്റെ മരണം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കുടുംബം പരാതി നൽകും

Thursday 25 September 2025 2:17 AM IST

നേമം: നൃത്ത അദ്ധ്യാപകൻ മഹേഷിന്റെ മരണത്തിലെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹേഷിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും.

മരണകാരണം ഹൃദയസ്തംഭനമല്ലെന്നും ശരീരത്തിലുണ്ടായ ക്ഷതമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചികിത്സയിലുണ്ടായിരുന്ന ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരുടെ മർദ്ദനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം 12 നായിരുന്നു സ്വകാര്യ ആശുപത്രിയിൽ വെച്ച് മഹേഷ്‌ കുഴഞ്ഞു വീണു മരിച്ചത്.

കേരള കൗമുദി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ വിഷയം വീണ്ടും ചർച്ചയാകുകയും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും അന്വേഷണം നടത്താത്ത മ്യൂസിയം പൊലീസിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച്‌ നടത്താനും തീരുമാനിച്ചു. ശാന്തിവിള കുരുമി ദുർഗ ദേവീ ക്ഷേത്രത്തിനു സമീപം വലിയവിള പുത്തെൻ വീട്ടിൽ മധു സുധന്റെയും പദ്മിനിയുടെയും മകനാണ് മഹേഷ്‌.