സംസ്ഥാന സ്കൂൾ ഗെയിംസ് വോളിക്ക് തുടക്കം

Wednesday 24 September 2025 8:24 PM IST

തലശ്ശേരി: 67മത് സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെന്റ് ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. അണ്ടർ 19 പുരുഷ വനിതാ ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് 27ന് സമാപിക്കും.ഇന്ന് രാവിലെ 10ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മണിലാൽ പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ,കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി എന്നിവർ പങ്കെടുക്കും. വനിതാ മത്സരങ്ങൾ 26ന് രാവിലെ 7 മുതൽ നടക്കും.