ചിത്ര പ്രതിഭ പുരസ്കാര സമർപ്പണം

Wednesday 24 September 2025 8:32 PM IST

കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതിയുടെ ചിത്രപ്രതിഭ പുരസ്കാര സമർപ്പണവും വിവർത്തന സാഹിത്യ പുരസ്കാര സമർപ്പണവും മിന്റക് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ.ആർ.സി കരിപ്പത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഭിമന്യു ശങ്കർ, അഭിജിത്ത് ബിനോയ്, എസ്.തീർത്ഥ എന്നിവർ ചിത്രപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി.സപര്യ വിവർത്തന സാഹിത്യ പുരസ്കാരം എം.എ.ഭാസ്കരൻ ഏറ്റുവാങ്ങി.കുഞ്ഞപ്പൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ ആതിര സ്മൃതി ഭാഷണം നടത്തി. പ്രാപ്പൊയിൽ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആനന്ദകൃഷ്ണൻ എടച്ചേരിയെ പ്രേമചന്ദ്രൻ ചോമ്പാല ആദരിച്ചു.ഡിസൈനർ ബൈജേഷ് നീലേശ്വരത്തെ അനുമോദിച്ചു. അനിൽ പുളിക്കൽ, സുകുമാരൻ ആശീർവാദ് എന്നിവർ സംസാരിച്ചു.സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പട്ടേന സ്വാഗതവും മിൻ്റക് മാനേജർ കെ.രാജി നന്ദിയും പറഞ്ഞു.