രാസലഹരിയുമായി പിടിയിൽ
Thursday 25 September 2025 1:34 AM IST
പെരുമ്പാവൂർ: രാസലഹരിയുമായി അസാം സ്വദേശികൾ പിടിയിൽ. അസാം നൗഗോൺ സ്വദേശികളായ അർഫാൻ അലി (27) , ബഹാറുൾ ഇസ്ലാം (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പള്ളിപ്രം പാക്കാട്ടുതാഴം ഭായി കോളനി റോഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. 6.810 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം.സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, അബ്ദുൽ ജലീൽ, എ.എസ്.ഐ രതീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.