കെ ഫോർ കെയർ പരിശീലനം പൂർത്തിയായി
കാഞ്ഞങ്ങാട് : രോഗികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്ക് കൈത്താങ്ങാകുന്ന കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതിയുടെ മൂന്നാമത് ബാച്ച് പരിശീലനം പൂർത്തീകരിച്ചു.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ആസ്പിറന്റ് ലെനിംഗ് അക്കാഡമി എം.ഡി എം.മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് സൂസമ്മ ,ലിസ, രാജേശ്വരി, ജില്ലാ പ്രോഗ്രാംമാനേജർ ജിതിൻ തുടങ്ങിയവർ സംസാരിച്ചു. എച്ച്.ആർ.അഡ്മിനിസ്റ്റർ റിയ നന്ദിയും പറഞ്ഞു. പൊതുജനങ്ങൾക്ക് ശിശു പരിപാലനം,വയോജന പരിപാലനം,പ്രസവശ്രീശൂഷ തുടങ്ങിയ സേവനങ്ങൾ ആവശ്യപ്പെട്ട് 8593088066 എന്ന നമ്പറിൽ ബന്ധപ്പെടാം.ആരോഗ്യകരമായ ജീവിതം, വ്യക്തിഗത ശുചിത്വം, രോഗിയുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണം,പ്രതിരോധം, മുറിവുകൾ ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രൽ കെയർ, വ്യായാമ മുറകൾ, ഇൻസുലിൻ ഇഞ്ചക്ഷൻ നൽകുന്ന വിധം, പേഷ്യന്റ് ട്രാൻസ്ഫറിംഗ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നൽകിയത്.