തീരദേശ ഹൈവേ അവലോകന യോഗം
Wednesday 24 September 2025 8:38 PM IST
കണ്ണൂർ: ജില്ലയിലെ തീരദേശ ഹൈവേ, എയർപോർട്ട് കണക്ടിവിറ്റി റോഡുകൾ എന്നിവയുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മുൻഗണനാ പദ്ധതികളുടെ ദ്വൈവാര അവലോകനയോഗത്തിൽ തീരുമാനമായി.വിവിധ പദ്ധതികളുടെ പരോഗതി യോഗം വിലയിരുത്തി. തീരദേശ ഹൈവേയുടെ മാഹി ധർമ്മടം, മീൻകുന്ന് പാണ്ട്യാല കടവ്, ധർമ്മടം എടക്കാട് എന്നീ മൂന്ന് റീച്ചുകളുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. തലശ്ശേരി, കൊടുവള്ളി, അഞ്ചരക്കണ്ടി, മട്ടന്നൂർ, ചെറുക്കള ബാവുപറമ്പ്, ചാലോട് എയർപോർട്ട് കണക്ടിവിറ്റി റോഡുകളുടെ പ്രവൃത്തിയും ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എ.കെ.അനീഷ്, എൽ.എ സ്‌പെഷ്യൽ തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.