കൂൾ ബാറി​ൽ മദ്യവില്പന: 40കുപ്പി മദ്യം പിടിച്ചെടുത്തു;  ഒരാൾ അറസ്റ്റിൽ

Thursday 25 September 2025 1:38 AM IST

പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിപ്പടി​യി​ലെ ഒരു കൂൾബാറി​ൽ നിയമവിരുദ്ധമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശംവച്ച് വില്പന നടത്തി​യതി​ന് രായമംഗലം പൂനെല്ലികവളം പ്രാമിൽവീട്ടിൽ തോമസി​നെ (62) എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദി​ന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 9935രൂപയും പിടിച്ചെടുത്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി​.വി​. ജോൺസൺ, പ്രിവന്റീവ് ഓഫീസർ എ.എ. അൻവർ, ടി​.എൽ. ഗോപാലകൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബി​, സുഗത, പി​.എച്ച്. സുഗതാബീവി, സിവിൽ എക്‌സൈസ് ഓഫീസർ എസ്. വിഷ്ണു, എസ്. ബാബു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണുകുമാർ എന്നിവർ പങ്കെടുത്തു.