ടൗൺഹാൾ നവീകരണത്തിൽ നടന്നത് തീവെട്ടിക്കൊള്ള: വി.മുരളീധരൻ

Thursday 25 September 2025 1:24 AM IST

ആറ്റിങ്ങൽ: നഗരസഭയുടെ ടൗൺ ഹാൾ നവീകരണത്തിലെ അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ടൗൺഹാൾ നവീകരണത്തിൽ നടന്നത് തീവെട്ടിക്കൊള്ളയെന്ന് അദ്ദേഹം ആരോപിച്ചു.2017 ൽ പണിതുടങ്ങി, 5 കോടിയിലധികം ചെലവിട്ടിട്ടും പകുതി പണിപോലും പൂർത്തിയാക്കാനായില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

വീരകേരളപുരം ക്ഷേത്രത്തിന് മുൻപിൽ നിന്ന് ആരംഭിച്ച മാർച്ച് കച്ചേരിനട വഴി ടൗൺ ഹാളിന് ആദരാഞ്ജലികൾ അർപ്പിച്ച് നഗരസഭാ കവാടത്തിൽ ധർണ നടത്തി.സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: പി. സുധീർ മുഖ്യ പ്രഭാഷണം നടത്തി.ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ആദർശ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നോർത്ത് ജില്ല അദ്ധ്യക്ഷൻ എസ്. ആർ റെജികുമാർ, ജില്ല ജനറൽ സെക്രട്ടറിമാർ രാജേഷ് മാധവൻ, ഇലകമൺ സതീശൻ, ജില്ല,സംസ്ഥാന നേതാക്കൾ, ജില്ല ഭാരവാഹികൾ, വിവിധ മോർച്ചകളുടെ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.