കർഷകരുമായി ചർച്ച നടത്തി കേന്ദ്രസംഘം

Wednesday 24 September 2025 9:56 PM IST

കുട്ടനാട് .കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുവാൻ നിയോഗിച്ച കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്. രുക്മണിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കുട്ടനാട്ടിലെത്തി കർഷകരുമായി ചർച്ച നടത്തി. നെൽകൃഷി മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിളവ് നല്കുന്ന നെല്ലിനങ്ങളുടെ വികസനം, യന്ത്രവൽക്കരണം, കൃഷിയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം, ഇക്കോടൂറിസം തുടങ്ങി നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. കാർഷിക കമ്മീഷണർ എ. എൻ മേശ്രാം, കാർഷിക എഞ്ചിനിയർ ശശികാന്ത് പവാർ, ഐ. ഐ. ആർ. ആ‌ർ സീനിയർ സയന്റിസ്റ്റുമാരായ ഡോ.വി.മാനസൻ, ഡോ. എസ് .വിജയകുമാർ, ഡോ . ആ‌ർ. ഗോപിനാഥ് എന്നിവർക്ക് പുറമെ ഹൈദരബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിലെ ശാസ്ജ്ഞരും സംഘത്തിനൊപ്പമുണ്ട്.

മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ, ഡോ. കെ. ജി പത്മകുമാർ, സി. കൃഷ്ണകുമാർ , ഷാജി രാഘവൻ, എം. വി. ഗോപകുമാർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കുട്ടനാട്ടിൽ എത്തിയ സംഘത്തെ സന്തോഷ് ശാന്തി, സി. എൽ. ലെജുമോൻ, വിനോദ് ജി മഠത്തിൽ, സുഭാഷ് പറന്പിശ്ശേരി, എം. ആർ. സജീവ്, എസ്. വി സുരേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.