പഠനറിപ്പോർട്ട് നൽകി
Thursday 25 September 2025 12:58 AM IST
ആലപ്പുഴ : കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട് ,അപ്പർ കുട്ടനാട് മേഖലകളിലെ നെൽപ്പാട ശേഖരങ്ങൾ സന്ദർശിച്ച് കർഷകരുമായി ആശയവിനിമയം നടത്തി തയ്യാറാക്കിയ കുട്ടനാട് കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള 14 ഇന റിപ്പോർട്ട് കേന്ദ്ര ഉദ്യോഗസ്ഥല സംഘത്തിന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്റെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞനാട് രാമചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിറപ്പുറത്ത് മുരളി , അലക്സ് മാത്യു പാടശേഖര കമ്മറ്റി സെക്രട്ടറി ജോർജ് മണ്ണു പറമ്പിൽ എന്നിവരുണ്ടായിരുന്നു.