കേരള സ്കൂൾ ഗെയിംസ്; ഫുട്ബാളിൽ മലപ്പുറത്തിന് കിരീടം
Wednesday 24 September 2025 10:05 PM IST
കണ്ണൂർ: കേരള സ്കൂൾ ഗെയിംസ് അണ്ടർ 19 ബോയ്സ് ഫുട്ബാൾ മത്സരത്തിൽ മലപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ പോരാട്ടത്തിൽ കോഴിക്കോടിനെതിരെ 2-1നായിരുന്നു ജയം. അണ്ടർ 19 പെൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിൽ തുടരും.തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ അണ്ടർ 19 ആൺകുട്ടികളുടെ വോളിബോൾ സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
ജി.വി.എച്ച്.എസ്.എസ് സ്പോർട്സിൽ അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിംഗ് മത്സരങ്ങളും തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ അണ്ടർ 19 ബോയ്സ് വോളിബോൾ മത്സരവും തലശ്ശേരി സായി സെന്ററിൽ ജിംനാസ്റ്റിക്സ് മത്സരങ്ങളും നടക്കും.