'സിജി' സെമിനാർ സംഘടിപ്പിച്ചു

Thursday 25 September 2025 2:05 AM IST

മുഹമ്മ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എൻ.മഞ്ജു സെമിനാർ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ പ്രസിഡന്റ് അഖ്നസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുജാഹിദ് യൂസുഫ് സ്വാഗതവും ടി.എ. അലിക്കുഞ്ഞ് ആശാൻ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ ആസിഫ് അലി ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ കരിയർ ഗൈഡൻസ് ചാർജ് അദ്ധ്യാപിക ടി. ശ്രീലത, സീനിയർ അസിസ്റ്റന്റ് ജി. സനിൽ ബാബു, ഷമീർ ഫലാഹി എന്നിവർ പങ്കെടുത്തു.