വാർഷിക പൊതുയോഗം
Thursday 25 September 2025 2:05 AM IST
ചേർത്തല : എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ ഗുരുകുലം വനിതാ സ്വാശ്രയ സംഘം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് എസ്.ഗിരിജ അധ്യക്ഷത വഹിച്ച യോഗം ശാഖ സെക്രട്ടറി കെ.ജി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷീബ മുരളി റിപ്പോർട്ടും ലീന റോയി ബഡ്ജറ്റും അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ സംസാരിച്ചു. ഭാരവാഹികളായി അജിതകുമാരി (പ്രസിഡന്റ് ), ബിന്ദു ഗോകുൽദാസ് (വൈസ് പ്രസിഡന്റ് ), ബിന്ദുലാൽ (സെക്രട്ടറി), വി.ജയശ്രീ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.