കെ.എസ്.കെ.ടി.യു 'ആത്മാഭിമാന സംഗമം'
Thursday 25 September 2025 2:13 AM IST
മാന്നാര്‍: കെ.എസ്.കെ.ടി.യു മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ആത്മാഭിമാന സംഗമം' നടത്തി. പാവുക്കര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന സംഗമം യൂണിയൻ ജില്ല പ്രസിഡന്റ് കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷാജി മാനാംപടവിൽ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് കെ.എം അശോകൻ, ഏരിയ ആക്ടിംഗ് സെക്രട്ടറി ടി.ജി മനോജ്, മേഖല സെക്രട്ടറി കെ.ജെ ജയകുമാർ, പ്രൊഫ. പി.ഡി ശശിധരൻ, കെ.എം സഞ്ജുഖാൻ, സ്മിത, അബ്ദുൾ റസാക്ക്, കെ.ടി ചെല്ലപ്പൻ, സുരേഷ് ചേക്കോട്ട്, എ.അനീഷ, റോണാ ഗീവർഗീസ്, വി.എൻ പുരുഷൻ എന്നിവർ സംസാരിച്ചു.