സി.ബി.എസ്.ഇ ബോർഡ് പരീക്ഷ ഫെബ്രു. 17 മുതൽ
കൊച്ചി: സി.ബി.എസ്.ഇ 10, 12 ബോർഡ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. രാവിലെ 10.30ന് ആരംഭിച്ച്, ഒറ്റ ഷിഫ്റ്റായാണ് എല്ലാ പരീക്ഷകളും നടക്കുക. വിവരങ്ങൾക്ക് cbse.gov.in .
ഇനി പ്രത്യേക സപ്ലിമെന്ററി പരീക്ഷകളില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 10ാം ക്ലാസ് പരീക്ഷ രണ്ടു തവണ നടത്തും. സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഭാഷ തുടങ്ങി ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് ഇംപ്രൂവ്മെന്റിനായി രണ്ടാമത്തെ പരീക്ഷയിൽ പങ്കെടുക്കാം. ആദ്യപരീക്ഷയിൽ മൂന്നോ അതിലധികോ വിഷയങ്ങൾ എഴുതാൻ സാധിച്ചില്ലെങ്കിലും രണ്ടാമത്തെ പരീക്ഷയെഴുതാം. ഉയർന്ന മാർക്ക് ഏതു പരീക്ഷയിൽ നേടിയോ അതായിരിക്കും കണക്കിലെടുക്കുക. പരീക്ഷാതീയതികൾ താത്കാലികമായി നിശ്ചയിച്ചതാണെന്നും മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ആദ്യഘട്ട പരീക്ഷ
ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ
രണ്ടാമത്തെ പരീക്ഷ
മേയ് 15 മുതൽ ജൂൺ 1 വരെ