അനന്തപുരി നൃത്ത സംഗീതോത്സവം 2025
Thursday 25 September 2025 1:52 AM IST
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ അനന്തപുരി നൃത്ത സംഗീതോത്സവവും,113 -ാമത് ശ്രീ ചിത്തിര തിരുനാൾ ജയന്തിയാഘോഷവും,ശ്രീചിത്തിര തിരുനാൾ സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 33-ാമത് വാർഷികവും ഒക്ടോബർ 26 മുതൽ നവംബർ 2വരെ നടക്കും. ഇതിനോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ശ്രീചിത്തിര തിരുനാൾ കലോത്സവം എൽ.പി,യു.പി,എച്ച്.എസ്,കോളേജ് വിഭാഗത്തിൽ ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, നാടോടി നൃത്തം,ശാസ്ത്രീയ സംഗീതം, ലളിതഗാനം,പദ്യപാരായണം, സോപാനസംഗീതം,വീണ,വയലിൻ, മൃദംഗം,തബല,ഗിറ്റാർ,കീബോർഡ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 10ന് മുൻപായി അപേക്ഷകൾ ഓൺലൈനായും നേരിട്ടും നൽകാം.ഫോൺ: 0471-2461190 ,9400461190 ,8921780983, 9446451190.