എം.എസ്. സുബ്ബുലക്ഷ്മി പുരസ്‌കാരം യേശുദാസിന്
Thursday 25 September 2025 12:59 AM IST
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബുലക്ഷ്മി പുരസ്‌കാരം ഗായകൻ കെ.ജെ. യേശുദാസിന്. സ്വർണ മെഡലും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിയും കലൈമാമണി പുരസ്‌കാരത്തിന് അർഹരായി. 2021ലെ പുരസ്‌കാരമാണ് സായിക്ക് ലഭിച്ചത്. 2023ലെ പുരസ്‌കാരമാണ് ശ്വേതയ്ക്ക്. ഒക്ടോബറിൽ ചെന്നൈയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.