11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ്
Thursday 25 September 2025 12:00 AM IST
ന്യൂഡൽഹി: ദസറയ്‌ക്ക് മുന്നോടിയായി 11 ലക്ഷം നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. 78 ദിവസത്തെ വേതനത്തിന് തത്തുല്യമായ പ്രൊഡക്‌ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി.എൽ.ബി) നൽകും. ഇതിനായി 1865.68 കോടി രൂപ വകയിരുത്തി. പരമാവധി ബോണസ് തുക 17,951 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ, ഗ്രൂപ്പ് സി ജീവനക്കാർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും.