മുല്ലച്ചലിൽ വീണ്ടും കാട്ടാന ഇറങ്ങി
Thursday 25 September 2025 1:06 AM IST
പാലോട്: ഇടിഞ്ഞാർ മുല്ലച്ചലിൽ ഇക്കഴിഞ്ഞ 22ന് ഇടിഞ്ഞാർ സ്വദേശി ജിജേന്ദ്രനെ സ്കൂട്ടറോടെ ഇടിച്ചിട്ട കാട്ടാന അതേ സ്ഥലത്ത് കഴിഞ്ഞ ദിവസം വൈകിട്ട് 6.45ഓടെ വീണ്ടുമെത്തി. ഇതുവഴി ജോലിക്കു പോയി വീട്ടിലേക്ക് മടങ്ങിയെത്തിയവരാണ് റോഡിൽ കാട്ടാനയെ കണ്ടത്. റോഡിന്റെ വളവിൽ കാട്ടാന നിലയുറപ്പിച്ചതിനാൽ ഇതുവഴി സഞ്ചരിക്കുന്നവർ ഭീതിയിലാണ്. മങ്കയം,ഇടിഞ്ഞാർ, ബ്രൈമൂർ തുടങ്ങിയവിടങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, സർക്കാർ ജോലിക്കാർ, കൂലിവേലക്ക് പോകുന്നവർ തുടങ്ങിയവർ തിരികെ വീട്ടിലേക്കെത്തുന്ന സമയത്താണ് ആനയുടെ ശല്യം. ചെറിയ ചാറ്റൽ മഴയുള്ളതുകൊണ്ടാണ് കാട്ടാന ഇറങ്ങുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.