സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, പത്താംക്ലാസ് പരീക്ഷ രണ്ടുതവണയായി

Wednesday 24 September 2025 11:16 PM IST

ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ ) 2026ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ഉൾപ്പെടെ ഫെബ്രുവരി 17 മുതൽ ജൂലായ് 15 വരെ പരീക്ഷകൾ നടക്കും. ​പത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ 2026​ ​ഫെ​ബ്രു​വ​രി​ 17​ന് ​ആ​രം​ഭി​ച്ച് ​മാ​ർ​ച്ച്‌​ 9​ന് ​അ​വ​സാ​നി​ക്കും.​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സ്സ് ​പ​രീ​ക്ഷ​ ​ഫെ​ബ്രു​വ​രി​ 17​ന് ​ആ​രം​ഭി​ച്ച് ​ഏ​പ്രി​ൽ​ 9​ന് ​അ​വ​സാ​നി​ക്കും.​ ​രാ​വി​ലെ​ 10.30​ന് ​ആ​രം​ഭി​ച്ച്,​ ​ഒ​റ്റ​ ​ഷി​ഫ്റ്റാ​യാ​ണ് ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​ന​ട​ക്കു​ക

എഴുത്തുപരീക്ഷകൾ, പ്രാക്ടിക്കൽസ്, മൂല്യനിർണ്ണയം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനവും ഉറപ്പാക്കും. ഇന്ത്യയിലും 26 വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സി.ബി,​എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in ൽ ഷെഡ്യൂൾ ലഭ്യമാണ്.

10ാം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​ര​ണ്ടു​ ​ത​വ​ണ​ ​ന​ട​ത്തും.​ ​സ​യ​ൻ​സ്,​ ​ക​ണ​ക്ക്,​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​ഭാ​ഷ​ ​തു​ട​ങ്ങി​ ​ഏ​തെ​ങ്കി​ലും​ ​മൂ​ന്നു​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​മാ​ർ​ക്ക് ​ഇം​പ്രൂ​വ്മെ​ന്റി​നാ​യി​ ​ര​ണ്ടാ​മ​ത്തെ​ ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ആ​ദ്യ​പ​രീ​ക്ഷ​യി​ൽ​ ​മൂ​ന്നോ​ ​അ​തി​ല​ധി​കോ​ ​വി​ഷ​യ​ങ്ങ​ൾ​ ​എ​ഴു​താ​ൻ​ ​സാ​ധി​ച്ചി​ല്ലെ​ങ്കി​ലും​ ​ര​ണ്ടാ​മ​ത്തെ​ ​പ​രീ​ക്ഷ​യെ​ഴു​താം.​ ​ഉ​യ​ർ​‌​ന്ന​ ​മാ​ർ​ക്ക് ​ഏ​തു​ ​പ​രീ​ക്ഷ​യി​ൽ​ ​നേ​ടി​യോ​ ​അ​താ​യി​രി​ക്കും​ ​ക​ണ​ക്കി​ലെ​ടു​ക്കു​ക.​ ​ പരീക്ഷകൾ നടന്ന് ഏകദേശം 10 ദിവസത്തിനുശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. ഈ തീയതികൾ താൽക്കാലികമാണെന്നും സ്‌കൂളുകൾ പരീക്ഷാർത്ഥികളുടെ അന്തിമ പട്ടിക സമർപ്പിച്ചുകഴിഞ്ഞാൽ അന്തിമമായ തിയതി അറിയിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.