എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
Thursday 25 September 2025 12:00 AM IST
മുല്ലശ്ശേരി : എലിപ്പനി ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മുല്ലശ്ശേരി ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന പരേതനായ മറ്റത്തിൽ സുബ്രഹ്മണ്യൻ ഭാര്യ രമണി (62) ആണ് മരിച്ചത്. മക്കൾ: സുമിഷ, സുരേഷ്. മരുമകൻ: പ്രമോദ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്.