വാണിദേവതാ പുരസ്കാരം പന്തളം ബാലന്
Thursday 25 September 2025 1:41 AM IST
തിരുവനന്തപുരം: കിഴക്കേകോട്ട പൗരസമിതിയുടെ നവരാത്രി പൂജാഘോഷങ്ങളോടനുബന്ധിച്ചുള്ള വാണിദേവതാ പുരസ്കാരത്തിന് ഗായകൻ പന്തളം ബാലൻ അർഹനായി.10,001 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഒക്ടോബർ 1ന് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സരസ്വതി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി കൈമാറും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ മഹേഷ്,ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശിവകുമാർ.വി.ആർ എന്നിവരെ ആദിത്യവർമ്മ ആദരിക്കുമെന്ന് പ്രസിഡന്റ് പി.കെ.എസ്.രാജനും, സെക്രട്ടറി പവിത്രൻ കിഴക്കേനടയും അറിയിച്ചു.