അപകട ഭീഷണി ഉയർത്തി സ്ലാബ്
Thursday 25 September 2025 12:50 AM IST
ചേർപ്പ്: ഊരകം അമ്മതിരുവടി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇരിങ്ങാലക്കുട റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് മാസങ്ങളായി സ്ലാബ് തകർന്ന് കിടക്കുന്നത് അപകടവസ്ഥയ്ക്ക് ഇടയാക്കുന്നു. നവരാത്രിക്കാലമായതിനാൽ നിരവധി ഭക്തജനങ്ങളാണ് ഇതുവഴി പോകുന്നത്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവായിരിക്കുന്നതിനാൽ നാട്ടുകാർ അപായ മുന്നറിയിപ്പായി ചുവന്ന തുണി വടിയിൽ കെട്ടിവച്ചിരിക്കുകയാണ്. ഊരകം എ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് പോകുന്നത്. സ്‌കൂൾ വാഹനം പോകാനും തടസം നേരിടുന്നുണ്ട്. സമീപത്തെ മയമ്പിള്ളി ക്ഷേത്രത്തിൽ നിന്ന് ഊരകം അമ്മതിരുവടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവർക്കും സ്ലാബ് തകർന്ന കിടക്കുന്നിടത്തെ കുഴി അപകട ഭീഷണിയാണ്.