ആരോഗ്യകേന്ദ്രങ്ങളിൽ കെട്ടിടോദ്ഘാടനം
Thursday 25 September 2025 12:51 AM IST
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അവണൂർ പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനവും ഇന്ന് നടക്കും. എരുമപ്പെട്ടി ആരോഗ്യ കേന്ദ്രം വൈകീട്ട് 4.30നും അവണൂർ ആരോഗ്യ കേന്ദ്രം 5.30നും മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീൻ എം.എൽ.എ എരുമപ്പെട്ടിയിലും സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അവണൂരിലും അദ്ധ്യക്ഷരാകും. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിലെ 7.20 കോടിയും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷവും ചെലവഴിച്ചാണ് എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച 1.43 കോടി ഉപയോഗിച്ചാണ് അവണൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.