മലക്കപ്പാറയിൽ വീണ്ടും കബാലി

Thursday 25 September 2025 12:00 AM IST
അമ്പലപ്പാറയിൽ റോഡിൽ മറിച്ചിട്ട മരത്തിൽ നിന്നും ഇലകൾ തിന്നുന്ന കബാലി

അതിരപ്പിള്ളി: മലക്കപ്പാറയിൽ വീണ്ടും കബാലി റോഡിൽ ഇറങ്ങി വാഹനഗതാഗതം തടസപ്പെടുത്തി. അമ്പലപ്പാറയിൽ ഇന്നലെ രാവിലെ മരം റോഡിൽ മറിച്ചിട്ടായിരുന്നു ഇത്തവണത്തെ ആനയുടെ വിളയാട്ടം. രണ്ടരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇരുഭാഗത്തുമായി നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഷോളയാർ സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി, റോഡിന് കുറുകെ കിടന്ന മരം മുറിച്ചുമാറ്റി. മരം മുറിക്കാൻ കൊണ്ടുവന്ന മെഷീൻ വാൾ ഉച്ചത്തിൽ പ്രവർത്തിപ്പിച്ചാണ് കബാലിയെ മാറ്റിയത്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത തോട്ടാപുരയിലും ഇത്തരത്തിൽ കബാലി വാഹനങ്ങൾ തടഞ്ഞിട്ടു. മദപ്പാടുള്ള വേളകളിലാണ് കബാലി റോഡിൽ ഇറങ്ങി വികൃതി കാട്ടാറുള്ളത്. ഇപ്പോൾ ആനയ്ക്ക് മദപ്പാട് ഇല്ലെന്നാണ് വനപാലകരുടെ നിഗമനം.