'ഫോട്ടോഗ്രഫി മ്യൂസിയം സ്ഥാപിക്കണം'
Thursday 25 September 2025 12:52 AM IST
കയ്പമംഗലം: ഫോട്ടോഗ്രഫി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മുൻകൈയെടുത്ത് ഉന്നത നിലവാരത്തിലുള്ള ഫോട്ടോഗ്രഫി മ്യൂസിയം സ്ഥാപിക്കണമെന്ന് ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല പെരിഞ്ഞനം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സജീവൻ അദ്ധ്യക്ഷനായി. മെഹബൂബ്, സുരേഷ് കണ്ണൻ, സത്യൻ, ഇജാസ്, മോഹനൻ കിഴക്കുമ്പുറം, മനോജ്, ഗിരി വൈഗ, ചിന്ദു പ്രദാസ്, സന്ദീപ് എന്നിവർ സംസാരിച്ചു. മെഹബൂബ് (പ്രസിഡന്റ്), സജിത് (സെക്രട്ടറി), ഗിരി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയെ ഭാരവാഹികളായി തിരഞ്ഞെടുത്തു.