നേതൃത്വ പരിശീലന കോഴ്സ് ഉദ്ഘാടനം

Thursday 25 September 2025 12:00 AM IST
ഉദ്ഘാടനം

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്‌സിന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണതിന്റെ ഭാഗമായി ലീഡേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് 'സത്‌ബോധന'യുടെ ഉദ്ഘാടനം പറവൂർ സബ് ഇൻസ്‌പെക്ടർ കെ.എ.ബെൻസി നിർവഹിച്ചു. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അദ്ധ്യക്ഷനായി. കിഡ്‌സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ, സിനി ആർട്ടിസ്റ്റ് അബീഷ് ആന്റണി, കിഡ്‌സ് കോർഡിനേറ്റർ ഗ്രേയ്‌സി ജോയ് എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ 45 ലീഡേഴ്‌സിന് സർട്ടിഫിക്കറ്റ് വിതരണവും മികവു തെളിച്ചവർക്കുള്ള അംഗീകാര സമർപ്പണവും നടന്നു. എസ്.എച്ച്.ജിയിൽ നിന്നുള്ള നൂറോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.