എഡ്യുക്കേഷൻ എക്സ്പോ നാളെ
Thursday 25 September 2025 12:00 AM IST
മാള: കാർമൽ കോളേജിൽ (ഓട്ടോണമസ്) 26, 27 തീയതികളിൽ ദ്വിദിന എഡ്യുക്കേഷൻ എക്‌സ്‌പോ ഉണർവ് 2025 സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് ബെന്നി ബെഹനാൻ എം.പി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ
വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംസ്‌കാരവും വിജ്ഞാന പാരമ്പര്യവും ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. 27ന് ഉദ്യം 2കെ25 എന്ന പേരിൽ സ്‌കിൽ മേളയും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പ്രവേശനം നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, ഡോ. ജിയോ ജോസഫ്, ലിൻഡാ പി.ജോസഫ്, പി.കെ.രാജേശ്വരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.