എൻ.എസ്.എസ് പങ്കാളിത്തം: ആശങ്കയില്ലെന്ന് ചെന്നിത്തല

Thursday 25 September 2025 1:15 AM IST

പാലക്കാട്: ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുമ്പ് ഭക്തജനങ്ങളോട് സർക്കാർ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബദൽ അയ്യപ്പ സംഗമമെന്ന നിക്ഷിപ്ത താൽപര്യത്തിന്റെ പേരിൽ ആർ.എസ്.എസ് നടത്തിയ പരിപാടിയെ ആരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്ന് ജനം തിരിച്ചറിഞ്ഞു . എൻ.എസ്.എസുമായി കോൺഗ്രസിന് നല്ല ബന്ധമാണുള്ളത്. ശബരിമല വിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവും. സർക്കാർ നടത്തിയ അയ്യപ്പ സംഗമം വഴിപാടായി . ശബരിമല വിഷയമായതുകൊണ്ടാണ് എൻ.എസ്.എസ് പങ്കെടുത്തത്.അതിൽ ആശങ്കയില്ല.കോൺഗ്രസും യു.ഡി.എഫും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താക്കളായി മാറിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 എ​ൻ.​എ​സ്.​എ​സ്,​ ​യോഗ നി​ല​പാ​ടു​കൾ സ്വാ​ഗ​താ​ർ​ഹം​:​അ​ശോ​കൻ

സം​ഘ​ടി​ത​ ​സ​മു​ദാ​യ​ങ്ങ​ൾ​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​രു​ടേ​യും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​യും​ ​നി​ല​പാ​ടു​ക​ൾ​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ​എ​സ്.​ആ​ർ.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​അ​ശോ​ക​ൻ.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ജാ​തീ​യ​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ ​തി​രു​ത്ത​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും​ ,​അ​ത് ​മ​തേ​ത​ര​ത്വ​ത്തി​ന് ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.