സി.പി.ഐ ജനറൽ സെക്രട്ടറി: ഡി. രാജ തുടർന്നേക്കും

Thursday 25 September 2025 1:18 AM IST

ചണ്ഡിഗഡ്: പ്രായപരിധി വിഷയത്തിൽ തർക്കമുണ്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി.രാജയ്‌ക്ക് ഒരവസരം കൂടി നൽകാൻ ചണ്ഡിഗഡിൽ ഇന്ന് സമാപിക്കുന്ന സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് അനുമതി നൽകിയേക്കും.ഇന്നലെ രാത്രി വൈകി ദേശീയ കൗൺസിലിൽ ഇതു സംബന്ധിച്ച് ധാരണയായെന്ന് സൂചന.

പകരം പരിഗണിക്കേണ്ട പഞ്ചാബിൽ നിന്നുള്ള അമർജിത് കൗറിനെ അപേക്ഷിച്ച്, ദളിത് നേതാവായതും ദേശീയ തലത്തിലെ പ്രവർത്തന മികവും രാജയ്‌ക്ക് അനുകൂലമാണ് .

75 വയസ് പ്രായ പരിധി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്ന കേരള ഘടകം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായെന്നാണ് അറിഞ്ഞത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാർ അടക്കം വടക്കേ ഇന്ത്യൻ ഘടകങ്ങൾ രാജയ്‌ക്കൊപ്പമാണ്. കേരളത്തിനൊപ്പം തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹരാഷ്‌ട്ര ഘടകങ്ങളുടെ നിലപാട് നിർണായകം. ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പിലേക്ക് പോകില്ലെന്ന് സി.പി.ഐ നേതാക്കൾ വ്യക്തമാക്കിയിരുന്നു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ രാജയ്‌ക്കിത് മൂന്നാമൂഴമാകും. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞപ്പോൾ സ്ഥാനമേറ്റ രാജയ്‌ക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ തുടർച്ച ലഭിച്ചിരുന്നു.

പ്രകാശ് ബാബുവും സന്തോഷ്

കുമാറും സെക്രട്ടേറിയറ്റിൽ?

വിജയവാഡ പാർട്ടി കോൺഗ്രസിൽ ദേശീയ എക്‌സിക്യൂട്ടീവിലെത്തിയ പി. സന്തോഷ് കുമാർ എം.പിയും കെ. പ്രകാശ് ബാബുവും സെക്രട്ടേറിയറ്റിലെത്തിയേക്കും. നിലവിലെ സെക്രട്ടേറിയറ്റിൽ അഞ്ച് പേർ 75 വയസ് പിന്നിട്ടവരാണ്.

വിജയവാഡയിൽ തിരഞ്ഞെടുക്കപ്പെട്ട 11 അംഗ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിൽ നിന്ന് അന്തരിച്ച കാനം രാജേന്ദ്രൻ, അതുൽ കുമാർ അൻജാൻ എന്നിവർക്ക് പകരം ആനിരാജ, ഗിരീഷ് ശർമ്മ എന്നിവരെ പിന്നീടുൾപ്പെടുത്തിയിരുന്നു. ഡി. രാജ, അമർജിത് കൗർ, ഡോ.കെ. നാരായണ, ഡോ. ബാലചന്ദ്രകുമാർ കാംഗോ, ബിനോയ് വിശ്വം, പല്ലഭ് സെൻ ഗുപ്ത, രാമകൃഷ്ണ പാണ്ഡെ, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവരാണ് മറ്റ് അംഗങ്ങൾ.

125 അംഗ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള 11 പേരിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരന് പകരം മുൻ മന്ത്രി വി.എസ് സുനിൽ കുമാർ, സി.എൻ. ചന്ദ്രൻ തുടങ്ങിയവരുടെ പേര് പറഞ്ഞു കേൾക്കുന്നു.നിലവിലെ അംഗങ്ങൾ:കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, ജെ. ചിഞ്ചുറാണി, അഡ്വ.പി. വസന്തം, രാജാജി മാത്യു തോമസ്, പി. പ്രസാദ്, കെ. രാജൻ, പി.പി. സുനീർ, ജി.ആർ. അനിൽ, ചിറ്റയം ഗോപകുമാർ, ടി.ടി. ജിസ്‌മോൻ (കാൻഡിഡേറ്റംഗം). കൺട്രോൾ കമ്മിഷനിൽ സത്യൻ മൊകേരിയുമുണ്ട്.

 ഭ​ര​ണ​ഘ​ട​നാ​ ​ദേ​ദ​ഗ​തി​യി​ല്ലാ​തെ സി.​പി.​ഐ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്

ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​യി​ല്ലാ​തെ​യാ​ണ് 25​-ാം​ ​സി.​പി.​ഐ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​ഇ​ന്ന് ​ച​ണ്ഡി​ഗ​ഡി​ൽ​ ​കൊ​ടി​യി​റ​ങ്ങു​ക.​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ര​ട് ​രാ​ഷ്ട്രീ​യ​ ​പ്ര​മേ​യം,​ ​രാ​ഷ്ട്രീ​യ​ ​വി​ശ​ക​ല​ന​ ​റി​പ്പോ​ർ​ട്ട്,​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട് ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ചാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​ക​മ്മി​ഷ​ൻ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്ന​ത്.​ 75​ ​വ​യ​സ് ​പ്രാ​യ​ ​പ​രി​ധി​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ക്ക് 2022​ലെ​ ​വി​ജ​യ​വാ​ഡ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​അ​ത്ത​രം​ ​നീ​ക്ക​ങ്ങ​ൾ​ ​ച​ണ്ഡി​ഗ​ഡി​ലു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പാ​യി. സാ​മൂ​ഹി​ക​മാ​യും​ ​ആ​നു​കാ​ലി​ക​മാ​യും​ ​വ​രു​ത്തേ​ണ്ട​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ക​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​പ്ര​ത്യേ​ക​ ​പ്രോ​ഗ്രാം​ ​ക​മ്മി​ഷ​ന് ​രൂ​പം​ ​ന​ൽ​കു​മെ​ന്ന് ​ദേ​ശീ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​ആ​നി​ ​രാ​ജ​ ​അ​റി​യി​ച്ചു.​ ​പ്രോ​ഗ്രാം​ ​ക​മ്മി​ഷ​ൻ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഭേ​ദ​ഗ​തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കും.​പ​ത്തു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ഭ​ര​ണ​ഘ​ട​ന​ ​ഭേ​ദ​ഗ​തി​ ​ചെ​യ്‌​ത​ ​ശേ​ഷം​ ​നി​ര​വ​ധി​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്നി​ട്ടു​ണ്ട്.​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​ ​ഭേ​ദ​ഗ​തി​ക​ൾ​ ​വ​രു​ത്തു​ക​യാ​ണ് ​ദൗ​ത്യം പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​രാ​ഷ്‌​‌​ട്രീ​യ,​ ​അ​വ​ലോ​ക​ന,​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലു​യ​ർ​ന്ന​ ​ഭേ​ദ​ഗ​തി​ക​ൾ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​മൂ​ന്ന് ​ക​മ്മി​ഷ​നു​ക​ൾ​ ​അം​ഗീ​ക​രി​ച്ചു.​ ​രാ​ഷ്‌​ട്രീ​യ​ ​ക​മ്മി​ഷ​ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡി.​രാ​ജ,​ ​സം​ഘ​ട​നാ​ ​ക​മ്മി​ഷ​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​രാ​മ​കൃ​ഷ്‌​ണ​ ​പാ​ണ്ഡെ,​ ​അ​വ​ലോ​ക​ന​ ​ക​മ്മി​ഷ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​ഡോ.​ ​ബാ​ല​ച​ന്ദ്ര​ ​കു​മാ​ർ​ ​കാം​ഗോ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഫെ​ഡ​റ​ലി​സം​ ​നേ​രി​ടു​ന്ന​ ​ഭീ​ഷ​ണി,​ ​പ്ര​തി​രോ​ധ​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ലെ​ ​സ്വ​കാ​ര്യ​വ​ത്‌​ക്ക​ര​ണം,​ ​ദ​ളി​ത്-​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​ആ​ക്ര​മ​ണം,​ ​വി​ശാ​ഖ​പ​ട്ട​ണം​ ​സ്റ്റീ​ൽ​ ​പ്ളാ​ന്റ് ​സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം,​ ​ഊ​ർ​ജ്ജ​ ​മേ​ഖ​ല​യി​ലെ​ ​സ്വ​കാ​ര്യ​വ​ത്‌​ക്ക്ണം,​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ലെ​ ​പാ​ളി​ച്ച​ക​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​മേ​യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചു.