ബി.ജെ.പിയുമായി കൂടിയതിൽ എന്താണ് തെറ്റ്: ഇ.പി.എസ്
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയുടെ അഴിമതി ഭരണം അവസാനിപ്പിക്കാൻ ബി.ജെ.പിയുമായി കൂട്ടുകൂടിയതിൽ തെറ്റെന്താണെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി ചോദിച്ചു. കൂടലൂരിലെ രാഷ്ട്രീയ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1999, 2001 തിരഞ്ഞെടുപ്പുകളിൽ ഡി.എം.കെയും ബി.ജെ.പിയും സഖ്യം രൂപീകരിച്ചതും കേന്ദ്ര മന്ത്രിസഭയിലും ഉണ്ടായിരുന്നതും മറന്നു പോയോ.. അവർ സഖ്യം രൂപീകരിച്ചാൽ ബി.ജെ.പി ഒരു നല്ല പാർട്ടിയാകും. അണ്ണാ ഡി.എം.കെ രൂപീകരിച്ചാൽ അത് ഒരു മതപരമായ പാർട്ടിയാകുമോ? അതോ തൊട്ടുകൂടാത്ത പാർട്ടിയാകുമോ? 202ലെ മത്സരരംഗത്ത് അണ്ണാ ഡി.എം.കെയാണ് ഒന്നാം സ്ഥാനത്താണ്. തമിഴ്നാട്ടിൽ രണ്ടാം സ്ഥാനത്തിനാണ് മത്സരം. അവർ ഇത് ഓർമ്മിക്കണമെന്നും ഇ.പി.എസ് പറഞ്ഞു.
തമിഴ്നാട്ടിൽ കഴിവില്ലാത്ത ഒരു മുഖ്യമന്ത്രി ഭരിക്കുന്നതിനാൽ, അദ്ദേഹത്തിന് ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായ്പകൾ എടുക്കുന്നതിൽ സ്റ്റാലിൻ മാതൃകയാണ്. അഴിമതി, പിരിവ്, കമ്മീഷൻ, കൈക്കൂലി എന്നിവയിൽ ഡി.എം.കെ മാതൃകയാണ്, ടാസ്മാക്കിൽ നിന്ന് 10 രൂപ അധികമായി ഈടാക്കുന്നതിൽ ഡി.എം.കെ മാതൃകയാണ്,
കുടുംബ ഭരണത്തിലും പിന്തുടർച്ച രാഷ്ട്രീയത്തിലും ഡി.എം.കെ മാതൃകയാണ്, വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിൽ ഡി.എം.കെ മാതൃകയാണ്. ഡി.എം.കെ ഒരു കുടുംബ പാർട്ടിയാണ്. കരുണാനിധിയായിരുന്നു നേതാവ്. ഇനി, സ്റ്റാലിൻ നേതാവും ഉദയനിധി യുവജന സെക്രട്ടറിയും കനിമൊഴി വനിതാ വിഭാഗം സെക്രട്ടറിയുമായ മൂന്ന് പ്രധാന സ്ഥാനങ്ങളെല്ലാം കരുണാനിധി കുടുംബത്തിലാണ്.
കരുണാനിധി കുടുംബം നിലനിൽക്കുന്നിടത്തോളം കാലം മറ്റാർക്കും നേതൃസ്ഥാനത്തേക്ക് വരാൻ കഴിയില്ല. ഇതുപോലുള്ള ഒരു കുടുംബഭരണം നടത്തുന്ന ഒരു പാർട്ടിയുണ്ടോ? മുഖ്യമന്ത്രിയായി സ്റ്റാലിൻ, ഉപമുഖ്യമന്ത്രിയായി ഉദയനിധി, ലോക്സഭാ കമ്മിറ്റി നേതാവായി കനിമൊഴി, ആ പാർട്ടിയിൽ മറ്റൊരു എം.പി ഇല്ലേ? ഒരു കുടുംബത്തിനുവേണ്ടി 8 കോടി ജനങ്ങളെ ചൂഷണം ചെയ്യാൻ നമുക്ക് അനുവദിക്കാമോ- അദ്ദേഹം ചോദിച്ചു.
എൻ.ഡി.എ ഒറ്റക്കെട്ടായി നീങ്ങണമെന്ന പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ എടപ്പാടിയുടെ പരിപാടിയിൽ ബി.ജെ.പി പ്രവർത്തരും എത്തിയിരുന്നു.