എച്ച് - 1 ബി വിസ പരിഷ്‌കരിക്കാൻ ട്രംപ്

Thursday 25 September 2025 7:04 AM IST

വാഷിംഗ്ടൺ: ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയ പിന്നാലെ,​ എച്ച്- 1 ബി വർക്കർ വിസയിൽ അടിമുടി പരിഷ്കാരം നടപ്പാക്കാൻ യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നിലവിലെ ലോട്ടറി സമ്പ്രദായം നിറുത്തി,​ പകരം ഉയർന്ന യോഗ്യതയും ശമ്പളവുമുള്ള വിദഗ്ദ്ധ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകിയുള്ള തിരഞ്ഞെടുപ്പ് രീതി നടപ്പാക്കും. ഇതിനായി ശമ്പള നിലവാരത്തെ നാല് ലെവലുകളായി തിരിക്കുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച നിർദ്ദേശത്തിൽ പറയുന്നു.