യു.എസിൽ ഇമിഗ്രേഷൻ ഓഫീസിൽ വെടിവയ്‌പ്: ഒരാൾ കൊല്ലപ്പെട്ടു
Thursday 25 September 2025 7:05 AM IST
വാഷിംഗ്ടൺ: യു.എസിലെ ടെക്സസിൽ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐ.സി.ഇ) ഓഫീസിന് നേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 6:40നായിരുന്നു സംഭവം. ഓഫീസിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ് അക്രമി വെടിവയ്പ് നടത്തിയത്. ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.