3 കോടി 20 ലക്ഷം അനുവദിച്ചു
Friday 26 September 2025 12:44 AM IST
കുറവിലങ്ങാട് : എം.സി റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് സംസ്ഥാന സർക്കാർ 3 കോടി 20 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കോട്ടയം ടൗൺ മുതൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ അതിർത്തിയായി പുതുവേലി ചോരക്കുഴി പാലം വരെയുള്ള എം.സി റോഡ് റീച്ച് കുഴികളടച്ച് പുനരുദ്ധരിക്കുന്നതിനാണിത്. യാത്രാദുരിതം അടിയന്തരമായി പരിഹരിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സഹകരണ മന്ത്രി വി. എൻ വാസവൻ എന്നിവരുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു. മഴ ശക്തമായതോടെ വൻകുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമാകുകയും ചെയ്തിരുന്നു.