കാരൂർ അനുസ്മരണം സെപ്തംബർ 28ന്

Friday 26 September 2025 12:45 AM IST

ഏറ്റുമാനൂർ : കാരൂർ നീലകണ്ഠപ്പിള്ളയുടെ അമ്പതാം ചരമവാർഷികാചരണവും, ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ കാരൂരിന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തിൽ പ്രസംഗമത്സരവും 28 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനകീയ വികസന സമിതി ഓപ്പൺ ഹാളിൽ നടക്കും. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ, ഡോ.എം.ജി ബാബുജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഹരി ഏറ്റുമാനൂർ ആമുഖ പ്രഭാഷണം നടത്തും. ബി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തും. മോഹൻ കുമാർ മംഗലത്ത് നന്ദി പറയും.